
മാന്നാർ: എസ്.എൻ.ഡി പി യൂണിയൻ്റെ കെട്ടിട സമുച്ചയ സമർപ്പണ വാർഷികവും നേതൃസംഗമവും മാന്നാർ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഭദ്രദീപം കൊളുത്തിയും കേക്ക് മുറിച്ചുo ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, റ്റി.കെ അനിൽകുമാർ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരിപാലമൂട്ടിൽ, അനീഷ് പി ചേങ്കര, മേഖലാ ചെയർമാൻമാരായ വേണു കെ.കേശവ്, സി.ആർ രവീന്ദ്രൻ, കെ.വിശ്വനാഥൻ, കൺവീനർമാരായ സുധാകരൻ സർഗ്ഗം, രവി പി.കളീയ്ക്കൽ, പി.മോഹനൻ, എം.ഉത്തമൻ നിത്യാനിവാസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.ബിനുരാജ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദ രാജപ്പൻ, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ കെ.വി സുരേഷ്കുമാർ, ജീവനക്കാരുടെ പ്രതിനിധി അഞ്ജു ആനന്ദൻ, വനിതാസംഘം മേഖലാ ചെയർപേഴ്സൺമാരായ വിജയശ്രീ സന്തോഷ്, വിജയശ്രീ പാവുക്കര, രജിത പ്രസാദ്, കൺവീനർമാരായ ലളിതാംബിക, സരസ്വതി മധുസൂദനൻ, നിഷാ വിനോദ്, യൂത്ത് മൂവ്മെൻ്റ് മേഖലാ കൺവീനർമാരായ ആതിര, സലിജ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ഓഫീസിനായി വസ്തുസമ്പാദനത്തിനും കെട്ടിട നിർമ്മാണത്തിനും ആത്മാർത്ഥമായാ സഹായിച്ചവരെ യോഗം അനുമോദിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ കൃതജ്ഞതയും പറഞ്ഞു.











